പന്തം കൊളുത്തി പ്രകടനം നടത്തി
വൈക്കം: ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് വൈക്കത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.

പടിഞ്ഞാറെ ഗോപുരത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ഐ.ടി.യു വൈക്കം ഏരിയ സെക്രട്ടറി പി.വി. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ടൗൺ സെക്രട്ടറി അശോകൻ വെള്ളാവേലി, ആക്ഷൻ കൗൺസിൽ നേതാവ് വി.കെ. വിപിനൻ, സമരസമിതി നേതാവ് വി.എസ്. ജോഷി എന്നിവർ സംസാരിച്ചു.
Comments ()