|
Loading Weather...
Follow Us:
BREAKING

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ തൊഴിലാളികളുടെ കര്‍മ്മ സേന രൂപീകരിക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ തൊഴിലാളികളുടെ കര്‍മ്മ സേന രൂപീകരിക്കും
ഐ.എന്‍.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷവും, പ്രതിഭകളെ ആദരിക്കലും സംസ്ഥാന സെക്രട്ടറി എം.വി. മനോജ് ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: ഐ.എന്‍.ടി.യു.സി. ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും, പ്രതിഭകളേയും റാങ്ക് ജേതാക്കളേയും ആദരിക്കലും സംസ്ഥാന സെക്രട്ടറി എം.വി. മനോജ് ഉദ്ഘാടനം ചെയ്തു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിനുവേണ്ടി കര്‍മ്മസേന രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ഐ.എന്‍.ടി.യു.സി. ഉദയനാപുരം മണ്ഡലം പ്രസിഡന്റ് ഇ.കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി എം.ബി.ബി.എസ്. പ്രവേശനം നേടിയ ആല്‍സിസ് മനോജ്, പത്മപ്രിയ, എം.എസ്‌.സി കെമിസ്ട്രിയില്‍ റാങ്ക് നേടിയ ജിതിന്‍ ശ്യാം എന്നിവരെ യോഗം ആദരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോര്‍ജ്, ഐ.എന്‍.ടി.യു.സി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.വി. സുരേന്ദ്രന്‍, എം.ഡി. സത്യന്‍, ഐസക് ചാക്കോ, പങ്കജാക്ഷന്‍, കെ.സി. സുനില്‍, രാജേന്ദ്ര പ്രസാദ്, സഭിത സലിം, കുഞ്ഞുമോള്‍ ബാബു, ഐഷ ശശി എന്നിവര്‍ പ്രസംഗിച്ചു. ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.വി. മനോജിന് യോഗത്തിൽ സ്വീകരണം നല്‍കി.