പഞ്ചദിന ശിവപുരാണ സത്രം: അന്നദാനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു

വൈക്കം: മൂത്തേടത്തുകാവ് മഴുവഞ്ചരി ക്ഷേത്രത്തിലെ പഞ്ചദിന ശിവപുരാണ സത്രത്തിനോടനുബന്ധിച്ച് നടന്ന പാര്‍വ്വതി പരിണയം ചടങ്ങിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജ്വല്ലറി എം.ഡി. ജി. വിനോദ് നിര്‍വ്വഹിച്ചു. യജ്ഞാചാരൃന്‍ പള്ളിക്കല്‍ സുനില്‍, തന്ത്രി ഭദ്രേശന്‍, ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് എം.ടി. നടേശന്‍, തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍, റെജി മേച്ചേരി, രക്ഷാധികാരി സി.വി. സുരേശന്‍, സെക്രട്ടറി സി.വി. സാബു, ട്രഷറര്‍ എം.എസ്. സിനിമോന്‍, പി.ജി. സാബു എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തര്‍ അന്നദാനത്തില്‍ പങ്കെടുത്തു.