Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

പനയ്ക്കല്‍ ഭഗവതിയ്ക്ക് പൊങ്കാലയിട്ട് ഭക്തര്‍ നിര്‍വൃതി കൊണ്ടു

പനയ്ക്കല്‍ ഭഗവതിയ്ക്ക് പൊങ്കാലയിട്ട് ഭക്തര്‍ നിര്‍വൃതി കൊണ്ടു
പൊങ്കാല സമര്‍പ്പണത്തിന്റെ ദീപ പ്രകാശനം ദേവസ്വം പ്രസിഡന്റ് സി.പി. കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: വൃതാനുഷ്ഠാനത്തോടെ എത്തിയ നൂറ് കണക്കിന് സ്ത്രീകള്‍ കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതിയ്ക്ക് പൊങ്കാലയിട്ടു. കാട്ടിക്കുന്ന് ശ്രീപനയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തിലെ പ്രധാന ചടങ്ങായിരുന്നു 2-ാം ഉത്സവ ദിവസം നടന്ന പൊങ്കാല സമര്‍പ്പണം. ക്ഷേത്രത്തിന്റെ വടക്കേ മൈതാനത്തത്താണ് ദേവീസ്തുതികളോടെയാണ് പൊങ്കാല സമര്‍പ്പണം നടന്നത്. പൊങ്കാല സമര്‍പ്പണ ചടങ്ങിന്റെ ദീപ പ്രകാശനം ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സി.പി. കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. പണ്ടാര അടുപ്പിലേയ്ക്ക് ക്ഷേത്രം മേല്‍ശാന്തി അപ്പുക്കുട്ടന്‍ നമ്പൂതിരി ദീപം പകര്‍ന്നു. പൊങ്കാലയ്ക്കുശേഷം ദിവ്യാഭിഷേകം, ഉത്രം പൊങ്കാല പ്രസാദ ഊട്ട് എന്നിവയും നടന്നു. ക്ഷേത്രം ഭാരവാഹികളായ മനോജ് ബാബു, എ.ഡി. ദേവദാസ്, പി.എന്‍. രഘു, എന്‍. റെജിമേന്‍, എ.എന്‍. സുഖലാല്‍, ഇ.ജി. സുനില്‍ കുമാര്‍, രാമചന്ദ്രന്‍ കണ്ടങ്ങാര, കെ.കെ. സതീഷ് കുമാര്‍, കെ. വിശ്വംബരന്‍, എം.ടി. ലജി എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും