Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്

യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്

അമ്പലവയൽ: വയനാട് അമ്പലവയലിൽ ജോലിക്ക് നിന്ന വീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ഗൃഹനാഥനും മകനുമെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, പീഡനശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. പീഡനവിവരം പരാതിപ്പെടാൻ എത്തിയ 23-കാരിയോട് പൊലീസ് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പീഡനത്തിനിരയായ യുവതിയും കുടുംബവും പരാതി നൽകാനായി അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ മൊഴി രേഖപ്പെടുത്താൻ തയ്യാറാകാതെ പൊലീസ് ഇവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിർത്തിയതായി കുടുംബം ആരോപിക്കുന്നു. ഇതിനിടെ സ്റ്റേഷനിൽ വെച്ച് ഒരു പുരുഷ പൊലീസുകാരൻ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണ യുവതിയെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ പൊലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങൾ എത്തി സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയോട് പൊലീസ് കാണിച്ച വിവേചനത്തിനെതിരെയും മോശം പെരുമാറ്റത്തിനെതിരെയും വൻ പ്രതിഷേധം ഉയരുന്നുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും