പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
വൈക്കം: ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വൈക്കം ടി.വി. പുരം സ്വദേശി രാജേഷ് (56) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 4 ന് വൈകിട്ട് 7നാണ് സംഭവം. പൊള്ളലേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.