പോലീസ് മര്‍ദ്ദനം: പ്രതിഷേധ മാര്‍ച്ചും ജനകീയ സദസ്സും നടത്തി

വൈക്കം: കേരളത്തില്‍ പോലീസ് തുടര്‍ച്ചയായി നടത്തുന്ന ക്രൂരമായ നരനായാട്ടില്‍ പ്രതിക്ഷേധിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും, സ്‌റ്റേഷനു മുന്നില്‍ ജനകീയ പ്രതിക്ഷേധ സദസ്സും നടത്തി. വടക്കേ നട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട പ്രതിക്ഷേധ മാര്‍ച്ചില്‍ വിവിധ മണ്ഡലങ്ങളില്‍ എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അണിചേര്‍ന്നു. സ്റ്റേഷനു മുന്നില്‍ എത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ കെട്ടി തടഞ്ഞു. ജനകീയ സദസ്സ് കെ.പി.സി.സി. മെമ്പര്‍ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി അദ്ധൃഷത വഹിച്ചു ഡി.സി.സി സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. എ. സനീഷ് കുമാര്‍, ഡി.സി.സി ട്രഷറര്‍ ജയ് ജോണ്‍ പേരയില്‍, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ ബി. അനില്‍കുമാര്‍, കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി സണ്ണി, വി. പോപ്പി, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി.ഡി. പ്രസാദ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷീജ ഹരിദാസ്, രാധിക ശൃം, രേണുക രതീഷ് എന്നിവര്‍ പ്രസംഗിച്ചു.