Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

പോലീസ് സേനയ്ക്കുളള പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി കൈമാറി

പോലീസ് സേനയ്ക്കുളള പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി കൈമാറി
പോലീസ് സേനയ്ക്കൂളള പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവനന്തപുരം: 2024 ലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നല്‍കി. സേനക്ക് 146 പുതിയ വാഹനങ്ങളും കൈമാറി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷനാണ് 2024 ലെ ഒന്നാമത്തെ മികച്ച പോലീസ് സ്റ്റേഷൻ. തൃശുര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചിരുന്നത്.സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു. പുതുതായി വാങ്ങിയ 146 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. മഹീന്ദ്രയുടെ ബോലേറോ, സ്കോര്‍പ്പിയോ, ഥാര്‍ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍, ഫോര്‍സിന്‍റെ ഗൂര്‍ഖ, ട്രാവെല്ലര്‍ വാഹനങ്ങള്‍, ഹീറോയുടെ എക്സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്നലെ ഫ്ളാഗ്ഗ് ഓഫ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോളിംഗ് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുക. 44 ബൊലേറോ വാഹനങ്ങള്‍ പോലീസ് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കും. 40 സ്കോര്‍പ്പിയോ വാഹനങ്ങള്‍ ഹൈവേ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ക്രമസമാധാന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സഹായിക്കുന്നതാണ്.ഗൂര്‍ഖ ഇനത്തില്‍പ്പെട്ട 15ഉം ഥാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചും വാഹനങ്ങള്‍ അതികഠിനമായ മലയോര മേഖലകളിലെ പട്രോളിംഗ് ശക്തിപ്പെടുത്തി പോലീസിംഗ് നടപ്പിലാക്കുന്നതിനും ഏത് ദുര്‍ഘടം പിടിച്ച സാഹചര്യത്തിലും ലക്ഷ്യസ്ഥാനത്ത് എത്താനും സേനക്ക് കരുത്തേകും. 24 ഹീറോ എക്സ് പള്‍സ് മോട്ടോര്‍ സൈക്കിളുകളും 18 ഫോഴ്സ് ട്രാവലറുകളും24 x 7 പട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കും.
എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പിമാരായ എസ് ശ്രീജിത്ത് (പൊലിസ് ആസ്ഥാനം), പി. വിജയന്‍ (ഇന്‍റലിജന്‍സ്), എച്ച് വെങ്കടേഷ് (ക്രമസമാധാനം), ദിനേന്ദ്ര കശ്യപ് (ആംഡ് ബറ്റാലിയന്‍), മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും