Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

പോളിംഗ്: ഗ്രാമ പഞ്ചായത്തുകളിൽ തലയാഴം മുന്നിൽ

പോളിംഗ്: ഗ്രാമ പഞ്ചായത്തുകളിൽ തലയാഴം മുന്നിൽ

എസ്. സതീഷ് കുമാർ

വൈക്കം: ഇന്നലെ നടന്ന ഇലക്ഷൻ പോളിംഗിൽ ഗ്രാമപഞ്ചായത്തുകളിൽ തലയാഴമാണ് മുന്നിൽ. ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ബ്ലോക്കും വൈക്കമാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വൈക്കമാണ് പോളിംഗിൽ മുന്നിലെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് നടന്നത് വൈക്കം ബ്‌ളോക്കിലെ തലയാഴത്താണ്. കണക്കുകൾ ഇങ്ങനെയാണ്. പഞ്ചായത്തിലെ 16185 വോട്ടർമാരിൽ 13105 പേര്‍ വോട്ടു ചെയ്തു.ആകെ പോളിംഗ് ശതമാനം 80.97. ഇതിൽ 6492 പുരുഷന്മാരും(81.91%) 6613 സ്ത്രീകളും(80.07) ഉൾപ്പെടുന്നു.

ഏറ്റവും കുറവ് പോളിംഗ് ശതമാനം ഉഴവൂരിലാണ്- 63.22%. ആകെയുള്ള 13022 വോട്ടർമാരിൽ 8232 പേരാണു വോട്ട് ചെയ്തത്. പുരുഷന്മാർ-4132(65.93%), സ്ത്രീകൾ-4100 (60.70%).

പോളിംഗ് കണക്കില്‍ ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്ത് ഈരാറ്റുപേട്ട ബ്‌ളോക്കിലെ തലനാടാണ്. ഇവിടെ 80.70 ശതമാനമാണ് പോളിംഗ്. ആകെയുള്ള 5208 വോട്ടർമാരിൽ 4203 പേര്‍ വോട്ട് ചെയ്തു. പുരുഷന്മാർ -2157 (82.36%), സ്ത്രീകൾ: 2046 (79.03%). എന്നാൽ വോട്ടു ചെയ്തവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലാണ്.

0:00
/0:12

എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലാണ്- 26170 പേർ. ആകെ വോട്ടർമാർ- 37158. പോളിംഗ് ശതമാനം 70.43. തൊട്ടുപിന്നിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്താണ്- 25312 പേർ. ആകെ വോട്ടർമാർ 36048. പോളിംഗ് ശതമാനം 70.22.

ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ബ്ലോക്ക് വൈക്കമാണ് -79.03 %. ഈ ബ്‌ളോക്കിനു കീഴിലുള്ള ചെമ്പ് (80.27%), മറവൻതുരുത്ത് (80.17%) ഗ്രാമപഞ്ചായത്തുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വൈക്കം ബ്‌ളോക്കിലെ ശേഷിക്കുന്ന മൂന്നു ഗ്രാമപഞ്ചായത്തുകളിലും പോളിംഗ് 77 ശതമാനത്തിനു മുകളിലാണ്; ടി.വി. പുരം-77.86%, ഉയനാപുരം-77.68%, വെച്ചൂർ-77.16%.


ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ മുന്നിൽ വൈക്കം പിന്നിൽ വാകത്താനം

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഏറ്റവും മുന്നിൽ വൈക്കമാണ്.
കണക്കുകൾ ഇങ്ങനെ
79.51 ശതമാനമാണ് പോളിംഗ്. 54098 വോട്ടർമാരിൽ 43013 പേർ വോട്ട് ചെയ്തു. പുരുഷന്മാർ 21291(82%), സ്ത്രീകൾ-21721 (77.21%).

പിന്നിൽ വാകത്താനം ഡിവിഷനാണ്; 65.58%. വോട്ടർമാർ-58689, വോട്ട് ചെയ്തവർ-38488. (പുരുഷന്മാർ-18775, 67.81%, സ്ത്രീകൾ-19713; 63.59%).

നഗരസഭകളിൽ മുന്നിൽ ഈരാറ്റുപേട്ട; പിന്നിൽ ചങ്ങനാശേരി

നഗരസഭകളിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്- 85.67%. കുറവ് ചങ്ങനാശേരിയിലാണ്- 68.12%.
ഈരാറ്റുപേട്ട നഗരസഭയിലെ 23797 വോട്ടർമാരിൽ 20387 പേർ വോട്ട് ചെയ്തു. പുരുഷന്മാർ-10342(85.82%), സ്ത്രീകൾ-10045 (85.53%)

ചങ്ങനാശേരി: ആകെ വോട്ടർമാർ-41075. വോട്ട് ചെയ്തത് 27979. പുരുഷന്മാർ-13251(69.92%), സ്ത്രീകൾ-14728( 66.58%)

ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തദ്ദേശ സ്ഥാപനം കോട്ടയം നഗരസഭയാണ്. 102963 വോട്ടർമാരിൽ 70267 പേർ വോട്ട് ചെയ്തു. പോളിംഗ് ശതമാനം- 68.24

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും