Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ടിന്റെ കാൽനാട്ടു കർമ്മം നടത്തി

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന വടക്കുപുറത്ത് പാട്ടിന്റെ കാൽനാട്ടു കർമ്മം വ്യാഴാഴ്ച വൈകിട്ട് നടത്തി. ക്ഷേത്രത്തിന്റെ വടക്കുവശത്ത് ആചാരാനുഷ്ഠാനങ്ങളോടെ തന്ത്രി പി.വി. സാലി പുത്തൻപുരയിൽ, മേൽശാന്തി ആർ. ഗിരീഷും ക്ഷേത്രം  ഭാരവാഹികളും ചേർന്നാണ് കാൽനാട്ടു കർമ്മം നടത്തിയത്. അലങ്കരിച്ച പന്തലിൽ ആചാരവിധിപ്രകാരം ഭദ്രകാളി രൂപം പഞ്ചവർണ്ണപൊടികളിൽ രചിച്ച് ദേവീപ്രീതിയ്ക്കുവേണ്ടിയാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. നിലം തൊടാതെ മുറിച്ചെടുത്ത മരം വാദ്യമേങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. കളംപൂജ, തിരിയുഴിച്ചിൽ, എതിരേൽപ്പ്, കളംപാട്ട്, പ്രസാദവിതരണം എന്നിവയ്ക്കുശേഷം ഭദ്രകാളി ദേവിയ്ക്ക് എതിരേൽപ്പ് പൂജയും മാലക്കളം പൂജയും നടത്തി. ക്ഷേത്രം പ്രസിഡന്റ് എൻ.ടി. സണ്ണി, വൈസ് പ്രസിഡന്റ് എം.കെ. ബാബു, സെക്രട്ടറി സി.എസ്. നാരായണൻകുട്ടി, ജോയിന്റ് സെക്രട്ടറി പി.ആർ. വിശ്വകുമാർ, ട്രഷറർ ടി.ഡി. രതീഷ് എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും