Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം കൊടിയേറി, ദേശതാലപ്പൊലി 20ന്

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം കൊടിയേറി, ദേശതാലപ്പൊലി 20ന്
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുര കൊടിയേറ്റുന്നു

വൈക്കം: വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുര കൊടിയേറ്റി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ പൂജാരികള്‍ ചേര്‍ന്ന് കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി ആര്‍.ഗിരീഷ് സഹകാര്‍മ്മികനായിരുന്നു. കൊടിയേറ്റിന് ശേഷം കൊടിമരചുവട്ടില്‍ കെടാവിളക്ക് തെളിയിച്ചു. തിരുഅരങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് എന്‍.ടി സണ്ണി ഭദ്രദീപ പ്രകാശനം നടത്തി. മേല്‍ശാന്തി ആര്‍. ഗിരീഷ് സഹകാര്‍മ്മികനായി. കൊടിയേറ്റിന് ശേഷം നടന്ന മഹാപ്രസാദഊട്ടില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് എന്‍.ടി സണ്ണി, വൈസ് പ്രസിഡന്റ് എം.കെ ബാബു, സെക്രട്ടറി സി.എസ് നാരായണന്‍കുട്ടി, ജോയിന്റ് സെക്രട്ടറി പി.ആര്‍ വിശ്വകുമാര്‍, ട്രഷറര്‍ ടി.ഡി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ ദേശതാലപ്പൊലി 20ന് വൈകിട്ട് നടക്കും. ധീവരമഹിളാസഭ 202-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തിലാണ് വര്‍ണാഭമായ താലപ്പൊലി വൈകിട്ട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്ന് പോളശ്ശേരി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. നൂറുകണക്കിന് വനിതകള്‍ താലങ്ങളുമായി അണിനിരക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും