Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ വടക്കുപുറത്ത് കളമെഴുത്തുംപാട്ടും

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ വടക്കുപുറത്ത് കളമെഴുത്തുംപാട്ടും
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വടക്കുപുറത്ത് കളമെഴുത്തുംപാട്ടിന്റെ പൂജകള്‍ തന്ത്രി പി.വി സാലിയും മേല്‍ശാന്തി ആര്‍.ഗിരീഷും ആചാര്യന്‍ വൈക്കം ഉണ്ണികണ്ണനും ചേര്‍ന്ന് നടത്തുന്നു

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് നടന്ന വടക്കുപുറത്ത് കളമെഴുത്തുംപാട്ടും ഭക്തിസാന്ദ്രമായി. സര്‍വ്വവിധ അലങ്കാരങ്ങളോടുകൂടിയാണ് കളമെഴുത്ത് ആചാര്യന്‍ വൈക്കം ഉണ്ണിക്കണ്ണന്‍ ഭദ്രകാളിരൂപം വര്‍ണപൊടിയില്‍ രചിച്ചത്. ഭദ്രകാളി പ്രീതിക്കായി കളംപൂജ, തിരിഉഴിച്ചില്‍, എതിരേല്‍പ്, കളംപാട്ട്, കര്‍പ്പൂരാരാധന, കളംമായ്ക്കല്‍, പ്രസാദവിതരണം, നിറപറ സമര്‍പ്പണം എന്നിവയോട് കൂടിയാണ് ചടങ്ങുകള്‍ നടത്തിയത്. രാത്രി 9.30ന് ഭദ്രകാളിദേവിക്ക് എതിരേല്‍പ് പൂജയും മാലക്കളം പൂജയും നടത്തി. തന്ത്രി പി.വി സാലി പുത്തന്‍പുര, മേല്‍ശാന്തി ആര്‍.ഗിരീഷ് എന്നിവര്‍ മുഖ്യകാര്‍മ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എന്‍.ടി സണ്ണി, വൈസ് പ്രസിഡന്റ് എം.കെ ബാബു, സെക്രട്ടറി സി.എസ് നാരായണന്‍കുട്ടി, ജോ.സെക്രട്ടറി പി.ആര്‍ വിശ്വകുമാര്‍, ട്രഷറര്‍ ടി.ഡി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും