വടകോടില്‍ ഭഗവതി ക്ഷേത്രത്തില്‍ മഹാപ്രസാദ ഊട്ട്
വൈക്കം: ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മഹാപ്രസാദ ഊട്ടിന്റെ ഭദ്രദീപ പ്രകാശനം വിജയാ ഫാഷന്‍ ജുവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിച്ചു. തുടര്‍ന്ന് കുംഭകുടം വരവ്, താലപ്പൊലി, ദേവിയ്ക്ക് കളമെഴുത്തും പാട്ടും, മഹാഗുരുതി, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം എന്നിവയും നടത്തി. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം പൂജ 27 ന് നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചന്തിരൂര്‍ കെ.എസ്. രതീഷ്, മേല്‍ശാന്തി അനൂപ് ശാന്തി എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ കെ.ആര്‍ കാര്‍ത്തികേയന്‍, ജനാര്‍ദ്ദനന്‍ കുറുമ്പനാട്ട്, രജി ജിഷ്ണുഭവന്‍, സുദര്‍ശനന്‍ കാരുവള്ളില്‍, വിജയന്‍ നികര്‍ത്തില്‍, രാജപ്പന്‍ പുത്തന്‍ത്തറ, ലളിത പീടികത്തറ, ശോഭന അഞ്ചുപറ, ഓമന മട്ടമ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments ()