പരസ്പര സഹായവും സ്‌നേഹവുമാണ് ഈശ്വര സേവ-തന്ത്രി ഞാറയ്ക്കല്‍ സുകുമാരന്‍

വൈക്കം: സമൂഹത്തില്‍ വിഷമിക്കുന്നവരെ സഹായിക്കുന്നതും വിദൃയും ധനവും പങ്കുവെയ്ക്കുന്നതും ഈശ്വര സ്‌നേഹത്തിന്റെ അടിത്തറയാണെന്ന് തന്ത്രി ഞാറയ്ക്കല്‍ സുകുമാരന്‍ പറഞ്ഞു. മൂത്തേടത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തില്‍ നടക്കുന്ന പഞ്ചദിന ശിവപുരാണ സത്രത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ നടന്ന പഞ്ചാക്ഷരി മന്ത്രജപഹോമ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹോമത്തിന്റെ ദീപപ്രകാശനം വി. എന്‍. അജയന്‍ വയലാര്‍ നിര്‍വഹിച്ചു, യജ്ഞാചാരൃന്‍ പള്ളിക്കല്‍ സുനില്‍, ക്ഷേത്രം മേല്‍ശാന്തി ഭദ്രേശന്‍, ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് എം.ഡി. നടേശന്‍, സെക്രട്ടറി സി.വി. സാബു, രക്ഷാധികാരി സി.വി. സുരേശന്‍, ജോയിന്‍ സെക്രട്ടറി പി.ജി. സാബു, ട്രഷറര്‍ എം.എസ്. സിനി മോന്‍ എന്നിവര്‍ പങ്കെടുത്തു.