പ്രതിഷ്ഠാ വാർഷികം
വൈക്കം: വൈക്കം വടക്കേ നട കൊച്ചാലും ചുവട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നടത്തി. മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, തണ്ണീർമുക്കം മടത്തിപറമ്പ് ഇല്ലത്തു ഷൈലേഷ്, .എന്നിവരുടെ കർമികത്വത്തിൽ കലശാഭിഷേകവും വിശേഷാൽ പൂജകളും നടത്തി. ക്ഷേത്രഭാരവാഹികൾ ആയ ടി.കെ. രമേഷ് കുമാർ, സുധാകരൻ കാലാക്കൽ, കെ.വി. പവിത്രൻ, ആർ. ശിവപ്രസാദ്, ജിബു കൊറ്റനാട്ട്, ജയൻ ഞള്ളയിൽ, കെ.എം. മധു, ബി. ഗോപകുമാർ, എസ്. പ്രദീഷ്, കെ. സുരേഷ്, കെ.സുധീർ, ആർ. അനിൽ കുമാർ, എസ്. അജിമോൻ, പി. പ്രസാദ്, എസ്. ചന്ദ്രൻ നായർ എന്നിവർ നേതൃത്വം നല്കി.