ഓണവില്ല് 2025' നാളെ നടക്കും
വൈക്കം: താലൂക്കിലെ പ്രവാസികളുടെ സംഘടനയായ പ്രവാസി സേവയുടെ വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും 'ഓണവില്ല് 2025' ഒക്ടോബര്‍ നാളെ വൈക്കം സമൂഹം ഹാളില്‍ നടക്കും. രാവിലെ 9.30ന് സി.കെ. ആശ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്യും. പ്രവാസിസേവ പ്രസിഡന്റ് അജിത് വർമ്മ അദ്ധ്യക്ഷത വഹിക്കും. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, അമേരിക്കന്‍ വെറ്റ്‌ലാന്‍ഡ് സൊസൈറ്റിയുടെ അന്താരാഷ്ട്ര അവാര്‍ഡ് നേടിയ ഡോ. ഷഡാനന്ദന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.