പ്രവേശനോത്സവം
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു നിർവഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുബാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അമ്പിളി മായാത്മജൻ, മിനി ബെന്നി, പ്രിൻസിപ്പൽ ശ്രീലത, ഹെഡ്മിസ്ട്രസ് സി. മായാദേവി,
പി.ടി.എ പ്രസിഡണ്ട് അനൂപ് നായർ, എസ്.എം.സി ചെയർമാൻ സാബു മണലൊടി എന്നിവർ പ്രസംഗിച്ചു.
Comments ()