Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

പട്ടാര്യസമാജത്തിന്റെ പ്രാതൽ 15 ന്

വൈക്കം: മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് പട്ടാര്യസമാജത്തിന്റെ പ്രാതൽ 15 ന് നടക്കും. ഇതിന് മുന്നോടിയായി ഇന്നലെ 14ന് വൈകിട്ട് ദേവസ്വം കലവറയിൽ കരയോഗം പ്രസിഡൻ്റ് മോഹനൻ പുതുശ്ശേരി, സെക്രട്ടറി ശിവകുമാർ എം.വി. എന്നിവരുടെ നേതൃത്വത്തിൽ അരിയളക്കൽ ചടങ്ങ് നടത്തും. 15 ന് വൈകിട്ട് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ കൂവള ഇലത്താലം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരയോഗം ഓഫീസ് സമീപം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി കിഴക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം പൂർത്തിയാക്കി നടയിൽ സമർപ്പിക്കും. താലത്തിലെ കൂവളത്തില വൈക്കത്തപ്പന് അഭിഷേകം നടത്തും. വനിതാ സമാജം പ്രസിഡൻ്റ് സ്മിത സുധീർ, സെക്രട്ടറി സീമ സന്തോഷ്, വിജി ചന്ദ്രശേഖരൻ, ഉഷ ഗോവിന്ദർ എന്നിവർ നേതൃത്വം നൽകും. തിരുവിതാംകൂർ രാജഭരണകാലം മുതൽ ശിവരാത്രി നാളിൽ പട്ടാര്യ സമാജത്തിൻ്റെ  നേതൃത്വത്തിൽ വൈക്കത്തപ്പന് പ്രാതൽ വഴിപാട് നടത്തിവരുന്നു.


വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും