|
Loading Weather...
Follow Us:
BREAKING

പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ-ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ-ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
വൈക്കം പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ-ഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് തിരുവാതിര ആറാട്ട് മഹോത്സവത്തിന് തന്ത്രി കെ.എസ്. കാര്‍ത്തികേയന്‍ പെരുമ്പളം കൊടിയേറ്റുന്നു

വൈക്കം: പള്ളിപ്രത്തുശ്ശേരി 112-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ വൈക്കം പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ-ഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് തിരുവാതിര ആറാട്ട് മഹോത്സവത്തിന് ചൊവ്വാഴ്ച വൈകിട്ട് തന്ത്രി കെ.എസ്. കാര്‍ത്തികേയന്‍ പെരുമ്പളം കൊടിയേറ്റി. വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിയ താലപ്പൊലികള്‍ ക്ഷേത്ര കവാടത്തില്‍ എത്തിയ ശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. മേല്‍ശാന്തി സുമേഷ് ശാന്തി ചെമ്മനത്തുകര സഹ കാര്‍മ്മികനായിരുന്നു. കൊടിയേറ്റിനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വഴിപാടായി ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെയാണ് കൊടിക്കയറും കൊടിക്കൂറയും ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചത്. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് പി. ഉണ്ണി പുത്തന്‍തറ, വൈസ് പ്രസിഡന്റ് ലാലുമോന്‍ കുന്നത്ത്, സെക്രട്ടറി മധു തുരുത്തപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. വിവധ ദിവസങ്ങളില്‍ ശ്രീബലി, അന്നദാനം, താലപ്പൊലി, ഡാന്‍സ്, വിളക്കിന് എഴുന്നള്ളിപ്പ്, പന്തീരടി പൂജ, നാടകം, പകല്‍പ്പൂരം, ദേശതാലപ്പൊലി, വലിയ കാണിക്ക, മ്യൂസിക് നൈറ്റ്, ദീപകാഴ്ച എന്നിവ നടക്കും.