11-ാം വയസിൽ അഭിമന്യു എഴുതിയ പുസ്തകം പ്രകാശിപ്പിച്ചു
കുലശേഖരമംഗലം: മറവൻതുരുത്ത് കടൂക്കര പുഷ്പാലയത്തിൽ അർജുൻ പുഷ്കറിൻ്റേയും ശീതളിൻ്റേയും പുത്രനും വെള്ളൂർ ഭാവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അഭിമന്യു ആംഗലേയ ഭാഷയിൽ രചിച്ച ഇമ്മോർട്ടലൈസേഷൻ എ ഫാൻ്റസി ഒഡീസി പുസ്തകത്തിൻ്റെ പ്രകാശനം നടത്തി. ചെമ്പിൽ നടന്ന യോഗത്തിൽ സംഗീത സംവിധായകൻ ബിജിലാൽ പുസ്തക പ്രകാശനം നടത്തി. ചെമ്പിൽ നടന്ന യോഗത്തിൽ മറവൻതുരുത്ത് പഞ്ചായത്തു പ്രസിഡൻ്റ് ആരതി വിനയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആർ. അനീഷ്, ബിന്ദു പ്രദീപ്, ബവൻസ് സ്‌കൂൾ
പ്രിൻസിപ്പാൾ എ.ശ്രീദേവി, ഹരിചാരുത,
ഗിരീഷ് പരുത്തിമഠം , രമാദേവി, അഭിമന്യു അർജുൻ, അർജുൻ പുഷ്കർ,
എന്നിവർ പ്രസംഗിച്ചു.
Comments ()