Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

പൂങ്കാവിൽ താലപ്പൊലി

പൂങ്കാവിൽ താലപ്പൊലി
ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിലെ കുംഭഭരണിയുടെ ഭാഗമായി വെച്ചൂർ രാജേഷ്, വൈക്കം ഉണ്ണിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ എഴുതിയ ദേവിയുടെ കളം

വൈക്കം: ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിലെ കുംഭഭരണിയുടെ ഭാഗമായി ഇടയാഴം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി നടത്തി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെടുംപറമ്പ് മനയിൽ നിന്നും ആരംഭിച്ച താലപ്പൊലിക്ക് ഭാരവാഹിയായ ഉണ്ണികൃഷ്ണൻ നായർ, രാമചന്ദ്രൻ ആര്യാട്ട്, നന്ദകുമാർ ഗീതാലയം, മുരളി ഹരിചന്ദനം, ബാബു ചക്കനാട്ട്, ഗിരിഷ് അശ്വതി, ഗീതാ ഗീതാലയം, സിന്ധു വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നല്കി. ഉൽസവത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന കളമെഴുത്തും പാട്ടും സമാപിച്ചു. വെച്ചൂർ രാജേഷ്, വൈക്കം ഉണ്ണിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 16 കൈകളിൽ ആയുധമേന്തിയ ദേവിയുടെ രൂപമാണ് എഴുതിയത്. ശ്രീ ദുർഗ്ഗാ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചുറ്റുവിളക്കും എതിരേൽപ്പും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും