Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കെ.എസ്.ആർടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കെ.എസ്.ആർടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

പവർകട്ടിൽ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം

പവർകട്ടിൽ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം

തിരുവനന്തപുരം: പവർകട്ടിൽ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം അരങ്ങേറി പോലീസ് സംരക്ഷണമാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും രംഗത്ത് എത്തി. വൈദ്യുതി മുടങ്ങിയതോടെ തൃശൂർ എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി കുണ്ടന്നൂർ ഡിവിഷൻ ഓഫീസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പ്രതിഷേധവുമായി എത്തി. ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ നാലു മണി വരെ പ്രതിഷേധ തുടർന്നു .പായ വിരിച്ച് ഓഫീസിനുള്ളിലും പുറത്തും കിടന്നും പ്രതിഷേധമുണ്ടായി. സംഘർഷാവസ്ഥയിലേക്ക് എത്തിയപ്പോൾ പലപ്പോഴും പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രധാന ഫീഡറിൽ തകരാർ സംഭവിച്ചതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് ജീവനക്കാർ അറിയിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം ഇന്ന് പുലർച്ചെ അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
കോഴിക്കോട് പന്നിയങ്കര കെ.എസ്.ഇ.ബി ഓഫിസിലും പ്രതിഷേധമുണ്ടായി. വൈദ്യുതി മുടങ്ങിയതോടെ പുലർച്ചെ രണ്ടുമണിക്ക് പ്രതിഷേധവുമായി യൂത്ത് ലീഗാണ് എത്തിയത് നാദാപുരം സബ്സ്റ്റേഷനിലും പ്രതിഷേധമുണ്ടായി. മെഴുകുതിരി കത്തിച്ചായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം.ഇതിനിടെ സുരക്ഷ ആവശ്യപ്പെട്ട് ആലുവ കെ.എസ്.ഇ.ബി ജീവനക്കാർ പൊലീസിനെ സമീപിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാണ് വൈദ്യുതി മുടങ്ങുന്നതിൻ്റെ സാഹചര്യം ജനങ്ങൾ ഓഫിസിലെത്തി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുന്ന സാഹചര്യത്തിൽ രാത്രി പൊലീസ് സുരക്ഷ നൽകണമെന്നാ ജീവനക്കാരുടെ ആവശ്യം. ആലുവ വെസ്‌റ്റ് സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് പൊലീസിൽ അപേക്ഷ നൽകിയത്.അതേസമയം, സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി മന്ത്രി അടിയന്തരയോഗം വിളിച്ചു. എന്നാൽ പവർകട്ട് ഇല്ലെന്നും ട്രിപ്പാകുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നുമാണ് മന്ത്രി ഇന്ന് വിശദീകരിച്ചത്. ട്രിപ്പാകുന്നതാണൊ ഉപയോഗം കൂടുമ്പോൾ ട്രിപ്പാക്കുന്നതാണൊ എന്നതിൽ മന്ത്രിയുടെ വിശദീകരണ യും ഉണ്ടായില്ല. പകരം ബാഗും തൂക്കി എത്തുന്ന പ്രകൃതി സ്നേഹികൾ കാക്കക്ക് പറക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് വൈദ്യുതി പദ്ധതികൾ തടസപ്പെടുത്തുകയാണെന്നും മന്ത്രി പ്രതികരിച്ചു. വൈദ്യുതി ഉത്പാദനം കൂട്ടിയതായും മന്ത്രി പറഞ്ഞു ഇതിനിടെ എങ്ങും വെളിച്ചം എന്ന സർക്കാർ കൈപുസ്തകം വിതരണം ചെയ്തതും കൗതുകമായി പവർ കട്ടില്ലാത്ത ഭരണ വർഷങ്ങളെപ്പറ്റിയാണ് ഈ കൈ പുസ്തകം പ്രതിപാദിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും