രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

വൈക്കം: പ്രകൃതിഷോഭത്തില്‍ മുറിഞ്ഞപുഴ കായലില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട 23 യാത്രക്കാരില്‍ 22 പേരെയും രക്ഷിച്ച രക്ഷാപ്രവര്‍ത്തകരെ വൈക്കം ജനമൈത്രി സമിതി യോഗം ആദരിച്ചു. ഗിരിവാസന്‍ കൊച്ചു തുരുത്തേല്‍, ശിവന്‍ പെരുമ്പളം, രാമചന്ദ്രന്‍ വാഴത്തറ, പി.കെ. ചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. സമ്മേളനത്തില്‍ ഓണാഘോഷവും, ഓണസദൃയും, സംസ്‌കാരിക സമ്മേളനവും നടത്തി. സമ്മേളനം എസ്.ഐ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ. കെ.സുരേഷ്‌കുമാര്‍ അദ്ധൃക്ഷത വഹിച്ചു. സമിതി കണ്‍വീനര്‍ രാജന്‍ അക്കരപ്പാടം മുഖൃ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാര്‍, സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ് സുരേഷ് ബാബു, എം. അബു, പി.കെ. ഹരിദാസ്, കെ.പി. വേണുഗോപാല്‍, സി.എം. ദാസപ്പന്‍, കെ. രമണന്‍, ബീറ്റ് ഓഫീസര്‍ വി.ടി. ശ്രീനിവാസന്‍, ഡോ. പ്രീത് ഭാസ്‌കര്‍, ജി.സി. തുളസി, ടി.സി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
വിശിഷ്ട സേവനത്തിന് മുഖൃമന്ത്രിയുടെ അവാര്‍ഡ് നേടിയ എസ്.ഐ. ടി.സി. സജീഷ്, എ.എസ്.ഐ. ജി.സി. തുളസി എന്നിവരേയും ആദരിച്ചു.