റീ ടെസ്റ്റ് ഫീസ് വര്‍ദ്ധനവ്: ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി

വൈക്കം: വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വര്‍ദ്ധനവിനെതിരെ അസോസിയേഷന്‍ ഓഫ് വര്‍ക്‌ഷേപ്പ് കേരള വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വൈക്കം ടൗണില്‍ പന്തം കൊളുത്തി പ്രകടനവും ബോട്ട് ജെട്ടി മൈതാനത്ത് പ്രതിഷേധ ധര്‍ണ്ണയും നടത്തി. ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് മേഖലയിലും അനുബന്ധ മേഖലകളിലും തൊഴില്‍ ചെയ്യുന്നവരുടെ നിലനില്‍പ്പിനെ വന്‍ ഭീഷണിയാണ് റീ ടെസ്റ്റ് ഫീസ് വര്‍ദ്ധനവെന്ന് സമരക്കാര്‍ ആരോപിച്ചു. വടക്കേനട ദേവസ്വം ഗൗണ്ടില്‍ നിന്നും പുറപ്പെട്ട പന്തം കൊളുത്തി പ്രകടനം നഗരം ചുറ്റിയ ശേഷം ബോട്ട് ജെട്ടി മൈതാനത്ത് സമാപിച്ചു. മുന്‍ ജില്ലാ സെക്രട്ടറി സജീവ് ഫ്രാന്‍സിസ് സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ആര്‍. അഭിലാഷ് അദ്ധൃഷത വഹിച്ചു, സെക്രട്ടറി കെ.ഡി. അനീഷ് കുമാര്‍ നേതാക്കളായ പി.എസ്. ഉദയകുമാര്‍, സി. വിജീഷ്‌കുമാര്‍, എം. മനോജ്, സി. സുരേഷ്, പി.കെ. ശശികുമാര്‍, അബ്ദുള്‍ റഫീക്ക്, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.