|
Loading Weather...
Follow Us:
BREAKING

റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിട്ട് പ്രതിഷേധ സമരം

റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിട്ട് പ്രതിഷേധ സമരം
വൈക്കം-വെച്ചൂര്‍ റോഡിന്റെ പുനര്‍നിര്‍മാണം ആവശൃപ്പെട്ട് തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ റോഡ് ഉപരോധസമരം കെ.പി.സി.സി. മെമ്പര്‍ മോഹന്‍. ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: റോഡില്‍ തോടു പോലെയായ വെള്ളക്കെട്ടില്‍ വള്ളം ഇട്ട് അതില്‍ കയറി നിന്ന് പ്രതിഷേധ സമരം.
കുണ്ടും കുഴിയുമായി അപകടനിലയിലായ വൈക്കം-വെച്ചൂര്‍ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം ആവശൃപ്പെട്ട് തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ റോഡ് ഉപരോധ സമരത്തിലാണ് വേറിട്ട ഈ കാഴ്ച. തോട്ടകം പാലം മുതല്‍ ബണ്ട് റോഡ് ജംഗ്ഷന്‍ വരെയുള്ള വൈക്കം-വെച്ചൂര്‍ റോഡ് പാടെ തകര്‍ന്നിട്ടും പരിഹാരം കണ്ടെത്താന്‍ തയ്യാറാകാത്ത എം.എല്‍.എയുടെ നിലപാടില്‍ സമരക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. വെച്ചൂരില്‍ താമസിക്കുന്ന എം.എല്‍.എ വൈക്കം-വെച്ചൂര്‍ റോഡ് വഴി വരാതെ മൂത്തേടത്തുകാവ് റോഡ് വഴി വഴിമാറി പോകുന്നുവെന്ന് സമരക്കാർ ആരോപിച്ചു. വൈക്കം താലൂക്കിനെയും ചേര്‍ത്തല താലൂക്കിനെയും എളുപ്പമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന റോഡാണിത്. ദീര്‍ഘകാലമായി റോഡിന്റെ ഒട്ടേറെ മേഖലകള്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ട് വെള്ളക്കെട്ടിലാണ്. കുഴികളില്‍ വീണ് ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും കുഴികളില്‍ വീണ വാഹനങ്ങള്‍ കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിതിയാണെന്നും റോഡിലെ അപകട സാഹചരൃങ്ങള്‍ക്കും ജനങ്ങളുടെ സംരക്ഷണത്തിനും അടിയന്തര നടപടി സ്വീകരിക്കാന്‍ എം.എല്‍.എ. തയ്യാറാകണമെന്നും, അല്ലെങ്കില്‍ എം.എല്‍.എയെ വഴിയില്‍ തടയുന്നതടക്കം സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. മെമ്പര്‍ മോഹന്‍. ഡി. ബാബു പറഞ്ഞു.
ഉപരോധ സമരത്തെ തുടര്‍ന്ന് വൈക്കം - വെച്ചൂര്‍ റോഡില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉപരോധ സമരത്തില്‍ തലയാഴം മണ്ഡലം പ്രസിഡന്റ് വി. പോപ്പി അദ്ധൃഷത വഹിച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ ബി. അനില്‍കുമാര്‍, ഡി.സി.സി. സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, ഭാരവാഹികളായ യു. ബേബി, എം. ഗോപാലകൃഷ്ണന്‍, ജി. രാജീവ്, ടി.എ. മനോജ്, ടി.എന്‍. അനില്‍കുമാര്‍, കെ. ബിനുമോന്‍, ജെല്‍ജി വര്‍ഗ്ഗീസ്, ബി.എല്‍. സെബാസ്റ്റൃന്‍, പി.വി. വിവേക്, തങ്കച്ചന്‍ പൗവത്തില്‍, ബിബിമോന്‍, സോളി ബിജു, ജെല്‍സി സോളി, ഷീജ ഹരിദാസ്, കൊച്ചുറാണി ബേബി, ഇ.വി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.