റോയ് ഐ. വർഗീസ് സി.പി.ഐ. പാർട്ടി കോൺഗ്രസ് പ്രതിനിധി

അബുദാബി: പ്രവാസി മലയാളിയും യു.എ.ഇയിലെ സാമുഹ്യ, സാംസ്കാരിക പ്രവർത്തകരിൽ പ്രമുഖനുമായ റോയ്. ഐ. വർഗീസിനെ സി.പി.ഐയുടെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി തിരഞ്ഞെടുത്തു. പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുന്ന രണ്ട് പ്രവാസി ഇന്ത്യക്കാരിൽ ഒരാളാണ് ഇദ്ദേഹം. ഈ മാസം 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡിഗഢ് നഗരത്തിൽ നടക്കുന്ന സി.പി.ഐയുടെ 25-ാമത് പാർട്ടി കോൺഗ്രസിൽ പ്രവാസലോകത്തെ പ്രതിനിധിയായി റോയ്. ഐ. വർഗീസ് തുമ്പമൺ പങ്കെടുക്കും. യു.എ.ഇയിലെ കലാ-സാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമായ റോയ് അബുദാബിയിലെ പ്രമുഖ ഗവൺമെന്റ് അംഗീകൃത സാംസ്‌കാരിക സംഘടനയായ കേരള സോഷ്യൽ സെന്ററിന്റെ വൈസ് പ്രസിഡന്റായി തുടർച്ചയായി മൂന്ന് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ അദ്ദേഹത്തെ പ്രവാസികൾക്കിടയിൽ ജനപ്രിയനാക്കി. ലോക കേരളസഭാംഗവും, യു.എ.ഇ. കോഡിനേഷൻ മുൻ അസി. സെക്രട്ടറി, യുവകലാസാഹിതി അബുദാബിയുടെ മുൻ പ്രസിഡന്റ് എന്നീ നിലക നിലകളിലും റോയ്. ഐ. വർഗീസ് പ്രവർത്തിച്ചിട്ടുണ്ട്. പന്തളം തുമ്പമൺ വടക്കേ മേലേതിൽ മില്ലിൽ കുടുംബാംഗമാണ് റോയ്.