Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

രഥമെഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി

രഥമെഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി
പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഭാഗമായി നടന്ന രഥമെഴുന്നള്ളിപ്പ്

വൈക്കം: വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഭാഗമായി നടന്ന രഥമെഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. അലങ്കരിച്ച രഥത്തിലാണ് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചത്. വാദ്യമേളങ്ങൾ അകമ്പടിയായി. ഉൽസവത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള
ആറാട്ട് നാളെ നടക്കും. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിൽ വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ്. രഥത്തിലാണ് ഭഗവാന്റെ ആറാട്ടെഴുന്നള്ളിപ്പ്. വിവിധ വാദ്യമേളങ്ങളോടെ അകമ്പടിയോടെ പുറപ്പെടുന്ന ആറാട്ടെഴുന്നള്ളിപ്പിന് വൃതമെടുത്ത ഭക്തരാണ് രഥം നിയന്ത്രിക്കുന്നത്. വലിയാന പുഴയിലെ കടത്തുകടവിലാണ് ആറാട്ട്. രാത്രി 8 ന് ആറാട്ടു വരവിന് വൈക്കം ജയന്റെ പഞ്ചാരിമേളവും താലപ്പൊലിയും അകമ്പടിയാകും. നാളെ രാവിലെ 8ന് ഉപദേവതമാർക്ക് കലശം 11.30 ന് തിരുവോണ സദ്യ. വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, 8 ന് ആറാട്ട് വരവ്, പഞ്ചാരിമേളം വിളക്ക്, വലിയ കാണിക്ക.
ചടങ്ങുകൾക്ക് ഭാരവാഹികളായ എസ്. മധു , കെ.എം.നാരായണൻ നായർ, എ. ചന്ദ്രശേഖരൻ നായർ, ടി. നന്ദകുമാർ എന്നിവർ നേതൃത്വം നല്കും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും