രുഗ്മിണി സ്വയംവര ഘോഷയാത്ര

വൈക്കം: ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യഞ്ജത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തി സാന്ദ്രമായി. കിഴക്കും കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് വാദ്യമേളങ്ങളും താലപ്പൊലിയും മുത്തുക്കുടകളും അകമ്പടിയായി. ചടങ്ങിൽ യജ്ഞാചാര്യൻ തൃക്കോടിത്താനം വിശ്വനാഥൻ, ക്ഷേത്ര ഭാരവാഹികളായ കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി. യു.നായർ, ആർ. രമാദേവി, ലത ജയകുമാർ, എം.സുശീല, എച്ച്. രോഷ്നി, ആർ. ലീന, എ. ലക്ഷ്മിക്കുട്ടിയമ്മ ക്ഷേത്രം പ്രസിഡണ്ട് ബി. ജയകുമാർ, സെക്രട്ടറി രാജേന്ദ്ര ദേവ്, രാധാകൃഷ്ണൻ നായർ കുന്നത്ത്, കെ. രാധാകൃഷ്ണൻ നായർ, ആർ.രവിന്ദ്രൻ നായർ, ടി.കെ. രാജേന്ദ്രൻ, കെ.സി. ഗോപകുമാർ, വി. അനിൽകുമാർ, ഇ.കെ. പ്രതാപൻ, ടി.വി. മോഹനൻ നായർ, ജയകുമാർ കൗസ്തഭം, കെ.ഡി. സന്തോഷ്, ശിവ പ്രസാദ് എന്നിവർ നേതൃത്വം നല്കി. 18 നാണ് സമാപനം.