രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രം
വൈക്കം; പള്ളിപ്രത്തുശ്ശേരി 678 -ാം നമ്പര്‍ പഴുതുവള്ളില്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. മുത്തുകുടകളും വാദൃമേളങ്ങളും പൂത്താലവും ഘോഷയാത്രയ്ക്ക് ഭംഗി പകര്‍ന്നു. യജ്ഞവേദിയില്‍ നടന്ന രുഗ്മിണി സ്വയംവര ചടങ്ങിന് യജ്ഞാചാരൃന്‍ തുറവൂര്‍ ബിനീഷ്, ക്ഷേത്രം മേല്‍ശാന്തി ഷിബു ചെമ്മനത്തുകര, തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ എന്നിവര്‍ മുഖൃ കാര്‍മികരായിരുന്നു. തുടര്‍ന്ന് ദേവസ്വം വക സ്വയംവര സദൃയും നടത്തി. വൈകിട്ട് നടന്ന സര്‍വ്വൈശ്വരൃ പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. രാത്രി പ്രസാദക്കഞ്ഞി വിതണം നടക്കും. ക്ഷേത്രം പ്രസിഡന്റ് സതൃന്‍ രാഘവന്‍, സെക്രട്ടറി അഖില്‍ രാജേന്ദ്രന്‍, കണ്‍വീനര്‍ മനോജ് പൂത്തേത്ത് എന്നിവര്‍ നേതൃത്ത്വം നല്‍കി. നാളെ കുചേലസദ്ഗതി, കുചേലോപാഖൃാനം എന്നിവ നടക്കും. ഞായറാഴ്ച സമൂഹപ്രാര്‍ത്ഥന, സ്വധാമപ്രാപ്തി, അവഭൃഥസ്‌നാനം, മഹാപ്രസാദമൂട്ട് എന്നിവയും നടക്കും.