സൗജന്യ ആയുർവേദ ചികിൽസാ ക്യാമ്പ് നടത്തി

വൈക്കം: വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രം, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയാ കമ്മറ്റി, റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിൽസാ ക്യാമ്പ് നടത്തി. നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, സന്ധി രോഗങ്ങൾ, വാതരോഗങ്ങൾ അസ്ഥിക്ഷയം കണ്ടെത്തുന്നതിനുള്ള സൗജന്യ ബോൺമിനറൽ ഡെൻസിറ്റി അസുഖങ്ങൾക്ക് സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും ഔഷധ വിതരണവും നടത്തി.

ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഡോ. വിജിത്ത് ശശിധർ ക്ലാസ് നയിച്ചു. വൈക്കം റോട്ടറി ക്ലബ് പ്രസിഡൻ്റ് നിമ്മി ജയിംസ്, സെക്രട്ടറി ജെസി ജോഷി, റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ ഇ.കെ. ലൂക്ക്, റോട്ടറി ഡിസ്ട്രിക് അസിസ്റ്റൻ്റ് ഗവർണർ ജെയിംസ് ജെ. പാലയ്ക്കൽ, അഡ്വ.കെ.പി.ശിവജി, എസ്.ഡി. സുരേഷ് ബാബു, ഷിജോ മാത്യു, രാജു തോമസ്, സജിത് സുഗതൻ, ഡോ. വിദ്യാ വിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.