Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

സൗജന്യ ദന്ത ചികിത്സാ ക്യാമ്പ്

സൗജന്യ ദന്ത ചികിത്സാ ക്യാമ്പ്
സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് സേവാഭാരതി കോട്ടയം ജില്ല ഉപാധ്യക്ഷൻ കെ. രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ടി.വി.പുരം: സേവാഭാരതി ടി.വി. പുരം യൂണിറ്റിന്റെയും കോട്ടയം ഗവൺമെൻറ് ദന്തൽ കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്മനത്തുകര എസ്.എൻ.ഡി.പി ഗുരുധർമ്മ പഠന കേന്ദ്രത്തിൽ വച്ച് നടന്ന ക്യാമ്പ് സേവാഭാരതി കോട്ടയം ജില്ല ഉപാധ്യക്ഷൻ കെ. രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ടി.വി. പുരം യൂണിറ്റ് ഉപാധ്യക്ഷൻ എൻ.വി റെജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ. ലാലപ്പൻ സേവാ സന്ദേശം നൽകി. എസ്.എൻ.ഡി.പി. ബ്രാഞ്ച് 113 പ്രസിഡണ്ട് പി.വി. വേണുഗോപാൽ, സെൻറ് ആൻറണീസ് ചർച്ച് വികാരി ഫാദർ സുബിൻ പാറക്കൽ, സെക്രട്ടറി പി.ബി. റെജി, ഗീത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ഗവൺമെൻറ് ദന്തൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത 150 ഓളം രോഗികളെ ക്യാമ്പിൽ പരിശോധിച്ചു ചികിത്സ നിർദ്ദേശിച്ചു. ക്യാമ്പിന് ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് സരീഷ്, പ്രൗഡ പ്രമുഖ് ഇ.വി. ഉത്തമൻ, സേവാഭാരതി ട്രഷറർ എം.വി. സാബു, ദീപാ സാബു., ദീപാ ബിനു, സന്ധ്യാ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും