Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി

സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി
സൗജന്യ ദന്ത പരിശോധന ക്യാമ്പ് വാർഡ് മെമ്പർ കവിത റെജി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തേജസ് നഗർ റസിഡൻസ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, കൗൺസിൽ ഓഫ് ഡെന്റൽ ഹെൽത്ത് തൃപ്പൂണിത്തറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. ടി.വി.പുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കണിചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ കവിതറെജി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന വൈദ്യ പരിശോധന ക്യാമ്പുകൾ ഏറെ പ്രയോജനകരമാണെന്ന് കവിതാറെജി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റിട്ട.ക്യാപ്റ്റൻ എ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ദന്തരോഗങ്ങളെക്കുറിച്ചുള്ള അവബോധന ക്ലാസിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്കും ഡോ. ജെറിൻ കുര്യൻ മറുപടി നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോ.ആർ. അനൂപ് സെൻ്റൽ കിറ്റുകൾ വിതരണം ചെയ്തു.
ഡോ. അനൂപ് കുമാർ രവീന്ദ്രൻ, ഡോ. ജെറിൻ കുര്യൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കുട്ടികളടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജോണി ഉണ്ണിത്തുരുത്തിൽ, അമ്പിളിവിനോദ്, കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, സുഭാഷിണി ഷൈൻ, സുനിൽ ബാലകൃഷ്ണൻ, പി. സെൽവരാജ്, ടി.കെ. വിജയൻ, കെ.ജെ. ഷാജിമോൻ, ശ്യാം ശിവൻ, പി.ടി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും