സൗജന്യ വൈദ്യപരിശോധന ക്യാമ്പ്
വൈക്കം: വൈക്കം കോപ്പറേറ്റിവ് മെഡികെയറും വൈക്കം ലേക്ക് സിറ്റി റോട്ടറി ക്ലബ്ബും ചേര്‍ന്ന് നാളെ രാവിലെ ഉല്ലലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഉല്ലല പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മെഡികെയര്‍ സ്ഥാപനത്തിലാണ് രാവിലെ 7.30 മുതല്‍ 12.30 വരെ ക്യാമ്പ് നടത്തുന്നത്. ഡോ. പ്രസാദ് മേനോന്‍, ഡോ. വര്‍ഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ബ്ലഡ് ഷുഗർ, ടോട്ടല്‍ കോളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ബോഡിമാസ് ഇന്‍ടെക്‌സ് എന്നീ വിഭാഗങ്ങളിലാണ് പരിശോധന. മറ്റു വിഭാഗങ്ങളിലും ചെറിയ നിരക്കില്‍ പരിശോധന നടത്തും.
Comments ()