Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

സാഹിത്യ സംവാദം നടത്തി

സാഹിത്യ സംവാദം നടത്തി
വൈക്കത്തെ എഴുത്തുകാരുടെ സംഗമവും, സാഹിത്യ സംവാദവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കത്തെ എഴുത്തുകാരുടെ സംഗമവും, സാഹിത്യ സംവാദവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. വൈക്കപ്രയാർ ഭാഗീരതി ടീച്ചർ ഗ്രാമീണ വായനശാലയിൽ നടന്ന സംഗമത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. സോമൻ പിള്ള അധ്യക്ഷത വഹിച്ചു. രാജൻ അക്കരപ്പാടം മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യവും സമൂഹവും എന്ന വിഷയം കവി മീരാബെൻ അവതരിപ്പിച്ചു. കവി അരവിന്ദൻ കെ.എസ്. മംഗലം എഴുത്തുകാരായ രവിശങ്കർ, സലിം മുല്ലശ്ശേരിൽ, എ.കെ. മണി, ടി.വി. പരമേശ്വരൻ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി. പ്രസിഡന്റായി പി.സോമൻപിള്ളയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി രവിശങ്കർ, ട്രഷററായി അരവിന്ദൻ കെ.എസ് മംഗലം, സെക്രട്ടറിയായി എ.കെ. മണി, ജോയിന്റ് സെക്രട്ടറിയായി സലിം മുല്ലശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും