Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ

മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ

പത്തനംതിട്ട: മേട വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല നട പുലർച്ചെ 4 മണിക്ക് തുറക്കും. 4.05 മുതൽ രാവിലെ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടാകും. ഏഴുമണിക്ക് ശേഷമാണ് അഭിഷേകവും ഉഷപൂജയും. വിഷുദിനത്തിൽ രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യ് അഭിഷേകം. ഏപ്രിൽ 17 ന് സഹസ്ര കലശ പൂജയും ഏപ്രിൽ 18 ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു - മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി പത്തുമണിക്ക് നടയടക്കും. വിഷുവിനും മേടമാസ പൂജകളോടും അനുബന്ധിച്ച് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും