സോഷ്യൽ ജസ്റ്റിസ് ഫോറം സാംസ്കാരിക കൂട്ടായ്മ
വടയാർ: സോഷ്യൽ ജസ്റ്റിസ് ഫോറം നന്മയോളം നമ്മുടെ കേരളം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.
വടയാർ ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ നടന്ന കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറിയംഗം സുശീലാ ഗോപാലൻ അധ്യക്ഷത വഹിച്ചു. ഫാ.ഒ.പി. ജയ്മോൻ, സിസ്റ്റർ റെമിജിയ, സിസ്റ്റർ മേരിലൂസി, ജേക്കബ് ജോസഫ് എന്നിവർക്ക്
നന്മപുരസ്‌കാരം നൽകി.
പ്രതിഭാസംഗമം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിയ്ക്കകം ഉദ്ഘാടനം ചെയ്തു.
കുഞ്ഞിളം കയ്യിൽ സമ്മാന വിതരണം
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ചന്നാപ്പള്ളിൽ നിർവഹിച്ചു.
മാതാപിതാക്കളെ ആദരിക്കൽ താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ നിർവഹിച്ചു.
പഞ്ചായത്തംഗം നിർമല മാർട്ടിൻ,
സ്‌കൂൾ അധ്യാപകൻ ബിനു കെ.പവിത്രൻ,
ജില്ലാസെക്രട്ടറി ഷീല ദിലീപ്, സംസ്ഥാന കമ്മറ്റിയംഗം ദിലീപ് തച്ചേരിൽ, സ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് വർഗ്ഗീസ് പുല്ലാപ്പള്ളിൽ, ജില്ല കമ്മറ്റിയംഗങ്ങളായ നിർമ്മലഷാജി, സതി മണി എന്നിവർ പ്രസംഗിച്ചു.
Comments ()