Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ശാസ്തക്കുളം ക്ഷേത്രത്തില്‍ തിരുഅരങ്ങ്-മിഴിതുറക്കല്‍ സമ്മേളനവും

ശാസ്തക്കുളം ക്ഷേത്രത്തില്‍ തിരുഅരങ്ങ്-മിഴിതുറക്കല്‍ സമ്മേളനവും
കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികളുടെ ക്ഷേത്ര തിരുഅരങ്ങ് മിഴിതുറക്കല്‍ സമ്മേളനവും ചികിത്സാ ധനസഹായ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികളുടെ തിരുഅരങ്ങ്-മിഴിതുറക്കല്‍ സമ്മേളനവും ശാസ്തക്കുളം ദേവസ്വം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ചികിത്സാധനസഹായ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ സനില്‍കുമാര്‍ കാവുംപള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എ രാജു, ട്രഷറര്‍ വി.കെ വിജയകുമാര്‍, ശ്രീനിവാസപണിക്കര്‍, പ്രേമ.പി. വന്നുവേലില്‍, ഐ. ബീന, എം.ജി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉത്സവത്തിന്റെ ഭാഗമായി എത്തിയ താലപ്പൊലി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന് കേരളനടനം, കരോക്കെ ഗാനമേള, എതിരേല്‍പ്പ്, വടക്കുപുറത്ത് ഗുരുതി, കളംപാട്ട്, ഭദ്രകാളിയുടെ കളംമായ്ക്കല്‍ എന്നിവയും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും