ശാസ്തക്കുളം ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഭക്തി സാന്ദ്രം
വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ ശാസ്തക്കുളത്തമ്മയ്ക്ക് മകര മാസത്തിലെ മകം നാളില്‍ ചാന്തഭിഷേകവും പൊങ്കാലയും സമര്‍പ്പിച്ച് ഭക്തര്‍ നിര്‍വൃതി കൊണ്ടു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്താണ് പൊങ്കാല സമര്‍പ്പണത്തിന് വേദി ഒരുങ്ങിയത്. വൃത ശുദ്ധിയോടെ എത്തിയ നൂറ് കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് ദേവീയ്ക്ക് സ്തുതിയേകി. ക്ഷേത്രം തന്ത്രി മനയത്താറ്റ് മന ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരി പൊങ്കാലയ്ക്ക് പൂജയര്‍പ്പിച്ചശേഷം പൊങ്കാല അടുപ്പിലേയ്ക്ക് ദീപം പകര്‍ന്നു. പൊങ്കാല നടത്തിയശേഷം ചാന്തഭിഷേക ചടങ്ങും നടത്തി. മേല്‍ശാന്തി മഹാദേവന്‍ സഹ കാര്‍മ്മികനായി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എന്‍.കെ. സനില്‍ കുമാര്‍, സെക്രട്ടറി എസ്.എ. രാജു, ട്രഷറര്‍ വിജയകുമാര്‍, പി. പ്രേമ, ഐ. ബീന, ശ്രീനിവാസ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments ()