ശബരിമല മുന്‍ മേല്‍ശാന്തി ജയരാജ് നമ്പൂതിരിക്ക് കാളിയമ്മനട ക്ഷേത്രത്തില്‍ സ്വീകരണം നൽകി

വൈക്കം: തെക്കെനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിജയദശമി വിദൃാരംഭ ചടങ്ങിൽ മുഖൃ കാര്‍മികനായി പങ്കെടുക്കാനെത്തിയ ജേൃാതിഷ പണ്ഡിതനും താന്ത്രികാചാരൃനും ശബരിമല മുന്‍ മേല്‍ശാന്തിയുമായ ജയരാജ് നമ്പൂതിരിയെ ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് പൂര്‍ണ്ണകുഭം നല്‍കി സ്വീകരിച്ചു.
പ്രസിഡന്റ് കെ. പുരുഷോത്തമന്‍, സെക്രട്ടറി വി.കെ. നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ്. ധനഞജയൻ, ജോ. സെക്രട്ടറി വി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കെ. ബാബു, എം.ടി. അനില്‍കുമാര്‍, എസ്. ജയന്‍, അമ്മിണി ശശി, വി.എം. സാബു, പി.ആര്‍. രാമചന്ദ്രന്‍, മാനേജര്‍ പി.ആര്‍. രാജു, മേല്‍ശാന്തി നിബിന്‍ കുമാര്‍, എം.ആര്‍. സുനിത, സി.കെ. ഗീത എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രനടയില്‍ ജയരാജ് നമ്പൂതിരി കുട്ടികൾക്ക് ആദൃക്ഷരം കുറിച്ചു.