ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വൈക്കത്ത് കോൺഗ്രസ് പ്രകടനം നടത്തി
വൈക്കം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ തിരിമറി നടത്തുന്നതിന് കൂട്ടുനിന്ന ദേവസ്വം വകുപ്പ് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈക്കത്ത് വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി. ടി.വി. പുരത്ത് നടന്ന പ്രതിക്ഷേധ യോഗം വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈക്കം ടൗണിൽ നടന്ന പ്രതിക്ഷേധ യോഗം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സോണി സണ്ണി അധ്യക്ഷത വഹിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ യോഗം ഡിസിസി അംഗം കെ.എസ്. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു മുഖ്യ പ്രഭാഷണം നടത്തി. പോൾ തോമസ് അധ്യക്ഷത വഹിച്ചു. ബ്രഹ്മമംഗലത്ത് നടന്ന പ്രതിക്ഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ യോഗം മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബ്ലോക്ക്, മണ്ഡലം, വാർഡ് കോൺഗ്രസ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തകരും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.