Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കമായി

ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കമായി
ദിവ്യജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ച് യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികൾ ജാഥാ ക്യാപ്റ്റൻ എസ്എൻ.ഡി.പി പ്രസിഡൻ്റ് ഇ.ഡി. പ്രകാശന് പതാക കൈമാറുന്നു. സമീപം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു

തലയോലപ്പറമ്പ്: വടകരയിൽ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞവേദിയിൽ സ്ഥാപിക്കുന്നതിനായി ശിവഗിരിയിൽ നിന്നെത്തിയ ദിവ്യജ്യോതി പ്രയാണം ഭൂതങ്കേരിൽ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്നു പ്രയാണമാരംഭിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികളിൽ നിന്നും പീതപതാക ജാഥാ ക്യാപ്റ്റൻ എസ്.എൻ.ഡി.പി തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വടയാർ കിഴക്കേക്കര 133-ാം നമ്പർ ശാഖാ യോഗം പ്രസിഡൻ്റ് എം.എസ്. സനൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.ആർ. മനോജ്, എം.കെ. പങ്കജൻ, കെ.ആർ. പ്രവീൺ എന്നിവർ നേതൃത്വം നൽകി. ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദ സ്വാമികൾ പകർന്നു നൽകിയ ദിവ്യജോതി തലയോലപ്പറമ്പ് യൂണിയനിലെ വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നാം ദിവസപര്യടനം മേവെള്ളൂരിൽ സമാപിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും