Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ശ്രീ മഹാദേവന് അർദ്ധനാരീശ്വര ചിത്രം സമർപ്പിച്ച് കണ്ണൂർ സ്വദേശി വേദ

ശ്രീ മഹാദേവന് അർദ്ധനാരീശ്വര ചിത്രം സമർപ്പിച്ച് കണ്ണൂർ സ്വദേശി വേദ
വൈക്കം മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജെ.എസ്. വിഷ്ണുവിന് വേദ ചിത്രം കൈമാറുന്നു

വൈക്കം: ശ്രീപരമേശ്വരൻ്റെ സവിധത്തിൽ അർദ്ധനാരീശ്വര ചിത്രം വരച്ച് സമർപ്പിച്ച് കണ്ണൂർക്കാരിയായ കൗമാരക്കാരി. കണ്ണൂർ
പിണറായി ഷിൽനയുടെ മകളും മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ വേദയാണ്
അർദ്ധനാരീശ്വര ചിത്രം വരച്ച്
വൈക്കം മഹാദേവ ക്ഷേത്രത്തിൽ സമർപ്പിച്ചത്. രാവിലെ വൈക്കം മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജെ.എസ്. വിഷ്ണുവിന് വേദ ചിത്രം കൈമാറി. വേദയുടെ കൂട്ടുകാരികളും മാതാവ് ഷിൽനയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
തെയ്യത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നെത്തിയ ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത വൈക്കത്തപ്പൻ്റെ ഭക്തയായ വേദ യുട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കുംഭാഷ്ടമിക്കും
2025 മെയിൽ വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിൻ്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായും
തിരുവൈക്കത്തപ്പൻ്റെ തിരുവരങ്ങിൽ
വേദ നൃത്താർച്ചന നടത്തിയിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും