Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ശ്രീ നാരായണേശ്വര പുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവം 9ന് കൊടിയേറും

വൈക്കം: ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 9ന് കൊടിയേറും. രാവിലെ 9നും 10നും മദ്ധ്യേ ശിവഗിരിമഠം ശിവനാരായണ തീർത്ഥ കൊടിയേറ്റ് നടത്തും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഭദ്രദീപപ്രകാശനം നടത്തും. തുടർന്ന് ഗാനാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, വൈകിട്ട് 5ന് ദേശതാലപ്പൊലി, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, തുടർന്ന് നാട്യവിസ്മയം, രാത്രി 8ന് കോട്ടയം ശ്രീകുമാർ നയിക്കുന്ന ഈശ്വരനാമജപം. 10ന് 8.30 മുതൽ 9.30 വരെ ശ്രീബലി, വൈകിട്ട് 5ന് താലപ്പൊലി വരവ്, 5.30ന് ശ്രീബലി, 7.30ന് തിരുവാതിരകളി, 7.45ന് വിളക്കിനെഴുന്നള്ളിപ്പ്, 8 മുതൽ ഇതിഹാസനാടകം പളനി ആണ്ടവൻ. 11ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30ന് ശ്രീബലി, തുടർന്ന് താലപ്പൊലി വരവ്, 7.30ന് ഫ്യൂഷൻ തിരുവാതിര, രാത്രി 8 മുതൽ നാടകം നവജാത ശിശു വയസ്സ് 84. 12ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ കാഴ്ചശ്രീബലി, 7.45ന് വിളക്കിനെഴുന്നെള്ളിപ്പ്, മംഗളപൂജ, കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. 13ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ 7 വരെ കാഴ്ചശ്രീബലി, തുടർന്ന് ആദരവ്, 7.45ന് വിളക്കിനെഴുന്നള്ളിപ്പ്, 8ന് കൊച്ചിൻ മയൂരി അവതരിപ്പിക്കുന്ന ഗാനമേള. 14ന് 8.30 മുതൽ 9.30 വരെ ശ്രീബലി, 5.30 മുതൽ 7 വരെ കാഴ്ചശ്രീബലി, രാത്രി 9 മുതൽ11 വരെ കാവടി വരവ്, കാവടി അഭിഷേകം, 11.10 മുതൽ ശ്രീഭൂതബലി, 11.30 മുതൽ പള്ളിപ്പുറപ്പാട്, പള്ളിവേട്ട, പള്ളിക്കുറുപ്പ്. 15ന് രാവിലെ 6ന് സ്വർണ്ണക്കാവടി-വെള്ളിക്കാവടി വരവ്, 8 മുതൽ 9 വരെ ശ്രീബലി, 4.30 മുതൽ 7 വരെ കാഴ്ചശ്രീബലി, ശിവരാത്രി ദർശനം, രാത്രി 8 മുതൽ നൃത്തനൃത്ത്യങ്ങൾ, 8.45 മുതൽ തിരുവാതിരകളി, 9.15 മുതൽ കരോക്കെ ഗാനമേള, രാത്രി 10.15ന് ആറാട്ട്ബലി, കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 11.30ന് ആറാട്ട്, തുടർന്ന് വലിയകാണിക്ക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും