Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

ശ്രീജഗദംബിക ക്ഷേത്രത്തില്‍ കുംഭ ഭരണി ഉത്സവം

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 18 മുതല്‍ 23 വരെ ആഘോഷിക്കും. 17 ന് വൈകിട്ട് 4 ന് കൊടിക്കയര്‍ സമര്‍പ്പിക്കും. 18 ന് രാവിലെ 9 നും 11 നും ഇടയ്ക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പറ നിറയ്ക്കല്‍, 12.30 ന് മഹാപ്രസാദം ഊട്ട്. വൈകിട്ട് 5 ന് വിവധ കേന്ദ്രങ്ങളില്‍ നിന്നും താലപ്പൊലികള്‍ എത്തും. തുടര്‍ന്ന് ഡാന്‍സ്, കുട്ടികളുടെ കലാപരിപാടികള്‍, ക്ലാസിക്കല്‍ ഡാന്‍സ്. 19 ന് രാവിലെ 8.30 ന് കൊടിമരച്ചുവട്ടില്‍ പറ നിറയ്ക്കല്‍, വൈകിട്ട് 6 ന് താലപ്പൊലി, 8 ന് നാടകം, 20 ന് രാവിലെ 10 ന് ചെറുകാവടി അഭിഷേകം, 10.30 ന് കാവടി അഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 5 ന് താലപ്പൊലി, 8 ന് കാവടി ഘോഷയാത്ര 21 ന് രാവിലെ 9 ന് സര്‍പ്പങ്ങള്‍ക്ക്  നൂറും പാലും അഭാഷേകം, വൈകിട്ട് താലപ്പൊലി, 7.30 ന് ദേശതാലപ്പൊലി തുടര്‍ന്ന് സമൂഹ താലപ്പൊലികള്‍, 8 ന് ഗാനമേള, 22 ന് രാവിലെ 8.30 ന് കുംഭ കുടം, പാല്‍ക്കാവടി, ചെറുകാവടി അഭിഷേകം, 11.30 ന് കളമെഴുത്തും പാട്ടും, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് കാഴ്ച ശ്രീബലി, കാവടി ഘോഷയാത്ര. 23 ന് രാവിലെ കലശാഭിഷേകം, വൈകിട്ട് മഹാദീപാരാധന, താലപ്പൊലി, ഭക്തിഗാനസുധ, രാത്രി ആറാട്ട് പുറപ്പാട്. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും