Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം ഭക്തി സാന്ദ്രമായി

ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം ഭക്തി സാന്ദ്രമായി
ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷത്തിന് എത്തിയ ഭക്തർ

വൈക്കം: വൈക്കം വടക്കേ ചെമ്മനത്തുകര എസ്.എൻ.ഡി.പി യോഗം1295 ശാഖ ബ്രഹ്മചൈതന്യ ക്ഷേത്രത്തിൽ 13ാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വൈക്കത്തുശേരി സുരേഷ് തന്ത്രി ക്ഷേത്രം മേൽശാന്തി പട്ടശേരി എം.ഡി. ഷിബു ശാന്തികൾ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠാ വാർഷിക പൂജകൾ നടന്നത്. ശനിയാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കലശാഭിഷേകം, ഗുരുപൂജ തുടങ്ങിയവ നടന്നു. കലശാഭിഷേകം, ഗുരുപൂജ എന്നിവയിൽ പങ്കെടുത്ത് അനുഗ്രഹം തേടി നൂറുകണക്കിന് ഭക്തരാണെത്തിയത്. ഉച്ചയ്ക്ക് നടന്ന മഹാപ്രസാദ ഊട്ടിലും ഭക്തരുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ശാഖാപ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത്, സെക്രട്ടറി ബ്രിജിലാൽ പി.എൽ. ലാൽഭവൻ തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും