ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി ശ്രീനാരായണ സമാധി ദിനാചരണം

വൈക്കം: തലയാഴം മാരാംവീട് ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം നടത്തി. സമൂഹ പ്രാര്‍ത്ഥന, അന്നദാനം, അനു്മരണ സമ്മേളനം എന്നിവയും നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമേശ്. പി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ. രഞ്ചിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, സമിതി സെക്രട്ടറി പി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കാവില്യം, കെ. മനോഹരന്‍, വി.കെ. പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുപൂജ, ഭജന, സമൂഹ സദ്യ, ശാന്തിയാത്ര തുടങ്ങിയ ചടങ്ങുകളും നടത്തി.