Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

സീറോ മലബാർ സമുദായ ശാക്തീകരണ സമ്മേളനം

സീറോ മലബാർ സമുദായ ശാക്തീകരണ സമ്മേളനം
സീറോ മലബാർ സമുദായ ശാക്തീകരണ സമ്മേളനത്തിൽ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗിക്കുന്നു

കടുത്തുരുത്തി: കടുത്തുരുത്തിയില്‍ സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനം നടന്നു. കടുത്തുരുത്തി, മുട്ടുചിറ, കോതനല്ലൂര്‍ ഫൊറോനാകളുടെ പരിധിയിലെ 22 ഇടവകകളുടെ നേതൃത്വത്തിലാണ് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയില്‍ സമ്മേളനം നടന്നത്.


ബിഷപ്പ് ജോസഫ് കല്ലറങ്ങാടിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. സഭകളുടെ എൈക്യം കാലഘട്ടത്തിന്റെ ആവശ്യകതയും സമുദായത്തിന്റെ ശക്തിക്കും നിലനില്‍പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതവുമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രാഷ്ട്രീയത്തിലും ഭരണ, സേവന മേഖലകളിലെല്ലാം സഭാമക്കളുടെ സാന്നിദ്ധ്യം കൂടുതല്‍ കരുത്തോടും ശക്തിയോടും കൂടെ ഉണ്ടാവണമെന്നും കന്യാസ്ത്രീകള്‍ സഭയിൽ ചെയ്യുന്ന സേവനം മഹത്തരമാണെന്നും ബിഷപ്പ് പറഞ്ഞു. കത്തോലിക്കരുടെ ഐക്യത്തിൻ്റെ പ്രാമുഖ്യവും ബിഷപ്പ്ചൂണ്ടിക്കാട്ടി രൂപത വികാരി ജനറാള്‍മാരായ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍.ജോസഫ് കണിയോടിക്കല്‍, കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, എസ്.എം.വൈ.എം രൂപത പ്രതിനിധി എഡ്വിന്‍ ജോസ് മുണ്ടുമാക്കില്‍, ഷീബ ബിനോയി പള്ളിപ്പറമ്പില്‍ (രാമപുരം സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്), ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ പ്രസംഗിച്ചു. മുഖ്യവികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ.അബ്രാഹം കൊല്ലിതാനത്തുമലയില്‍, കോതനല്ലൂര്‍ ഫൊറോനാ വികാരി ഫാ.കുര്യന്‍ കാലായില്‍, താഴത്തുപള്ളി സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറത്ത്, മോന്‍സ് ജോസഫ് എം.എല്‍.എ, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, സിസ്റ്റേഴ്‌സ്, സമുദായംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും