Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

സ്കൂൾ പാചക തൊഴിലാളി യൂണിയൻ കളക്ട്രേറ്റ് ധർണ്ണ നടത്തി

സ്കൂൾ പാചക തൊഴിലാളി യൂണിയൻ കളക്ട്രേറ്റ് ധർണ്ണ നടത്തി
സ്കൂൾ പാചക തൊഴിലാളി യുണിയൻ എ.ഐ.ടി.യു.സി കോട്ടയം കളക്ട്രേറ്റിനു മുന്നിൽ നടത്തിയ കുടുംബ സമരം എ.ഐ.ടി.യൂസി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത തൊഴിലാളികൾക്ക് 700 രൂപ മിനിമം കൂലിയാക്കും എന്ന വാഗ്ദാനം അടിയന്തിരമായി നടപ്പിലാക്കണമെന്നും സ്കൂൾ പാചക തൊഴിലാളി യൂണിയൻ 2025 ഏപ്രിൽ മാസം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹം സമരത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും സ്കൂൾ പാചക തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും വർഷാവർഷം ഉള്ള ശമ്പള വർദ്ധനവ് വരുന്ന ബഡ്ജറ്റിൽ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തി സ്കൂൾ പാചക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണാ സമരത്തിലൂടെ ആവശ്യപ്പെട്ടു. സ്കൂളുകളിലെ വിദ്യാർത്ഥി തൊഴിലാളി അനുപാദം 300 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന രീതിയിൽ ആക്കുമെന്ന് മന്ത്രിതല ചർച്ചയിൽ തീരുമാനമായിരുന്നു കൂടാതെ എല്ലാ മാസവും ആദ്യത്തെ ആഴ്ചയിൽ തന്നെ തൊഴിലാളികളുടെ വേതനം അക്കൗണ്ടുകളിൽ മുടങ്ങാതെ എത്തിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നതാണ് എന്നാൽ ഉറപ്പുകൾ ഒന്നും ഇതുവരെ പാലിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് എ.ഐ.ടി.യു.സി നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾ കളക്ടറേറ്റിനു മുൻപിൽ ധർണ സമരം നടത്തിയത് സമരത്തിൽ പാചക തൊഴിലാളികൾ കുടുംബ അംഗങ്ങളും പങ്കെടുത്തു. എ.ഐ.ടി.യു.സി കോട്ടയം ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡൻറ് പി. പ്രദീപ് അധ്യക്ഷത വഹിച്ചു സംസ്ഥാന ട്രഷറർ ആലി തങ്കച്ചൻ സ്വാഗതം ആശംസിച്ചു. സി.പി.ഐ കോട്ടയം മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സന്തോഷ് കേശവനാഥ് എ.ഐ.ടി.യൂ.സി നേതാക്കളായ ബി രാമചന്ദ്രൻ, എബി കുന്നേപ്പറമ്പിൽ, സുജാത, കെ.ആർ വത്സലകുമാരി, സിന്ധു രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും