ഗായിക വൈക്കം വിജയലക്ഷ്മിക്ക് എസ്.എന്‍.ഡി.പി യൂണിയന്റെ ആദരവ്
വൈക്കം: മികച്ച പിന്നണി ഗായികക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ച ഡോ.വൈക്കം വിജയലക്ഷ്മിയെ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്ത്വത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ആദരിച്ചു. വിജയലക്ഷിമിയുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് പൊന്നാട അണിയിച്ച് യൂണിയന്റെ ഉപഹാരം സമ്മാനിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സരോവരം എന്നിവര്‍ പങ്കെടുത്തു.
Comments ()