Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മിഷേൽ ആൻ തോമസ്

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മിഷേൽ ആൻ തോമസ്
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മെഡലുകൾ നേടിയ മിഷേൽ ആൻ തോമസ്

വൈക്കം: 46 മത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിനു വേണ്ടി വെള്ളി, വെങ്കല മെഡൽ നേടി കടുത്തുരുത്തി ആപ്പാഞ്ചിറക്കാരി. ഫെബ്രുവരി 15,16, തീയതികളിൽ തൃശ്ശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ കുമിത്തെ, കത്താ വിഭാഗത്തിൽ മിഷേൽ ആൻ തോമസ് കോട്ടയത്തിനു വേണ്ടി വെള്ളി, വെങ്കലം മെഡലുകൾ കൈവരിച്ചു. കീഴൂർ കൈഹോ ജുക്കു കരാട്ടെ അക്കാദമിലെ സെൻസെയ് ശരത് മോൻ പി.ആർന്റെ ഒപ്പമാണ് മിഷേലിൻ്റെ പരിശീലനം. ആപ്പാഞ്ചിറ പൂഴിക്കോൽ കച്ചോലം കാലായിൽ ജിനോയിയുടെയും ടിറ്റിയുടെയും മകളാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും